തിരുവനന്തപുരം: രാജ്യത്തിന്റെ അഭിമാനമായ ഗഗൻയാൻ ദൗത്യത്തിലെ യാത്രികൻ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല നാളെ തൈക്കാട് ഗവൺമെന്റ് മോഡൽ സ്കൂൾ സന്ദർശിക്കും. സ്കൂളിലെ സ്പേസ് ക്ലബ്ബായ 'ബിയോണ്ട് ദ ഹൊറൈസൺ' സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്. മാർച്ച് 28-ന് ഉച്ചയ്ക്ക് 12.30-ന് സ്കൂൾ അസംബ്ലി ഹാളിലാണ് ചടങ്ങു നടക്കുന്നത്.
ബഹിരാകാശ പര്യവേഷണ രംഗത്തെ ഇന്ത്യയുടെ പുതിയ കുതിപ്പുകളെക്കുറിച്ചും ഗഗൻയാൻ ദൗത്യത്തെക്കുറിച്ചും അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിക്കും. വരുംതലമുറയിൽ ശാസ്ത്രബോധവും ബഹിരാകാശ ഗവേഷണ താത്പര്യവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്പേസ് ക്ലബ് ഈ കൂടിക്കാഴ്ച ഒരുക്കിയിരിക്കുന്നത്.
വിദ്യാർത്ഥികൾക്കൊപ്പം രക്ഷകർത്താക്കൾക്കും പൂർവ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പരിപാടിയിൽ പങ്കെടുക്കാവുന്നതാണെന്ന് പ്രിൻസിപ്പൽ കെ. വി. പ്രമോദ് അറിയിച്ചു